Attention Please _

Resize Image :Ubuntu & Windows

0
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വളരെ എളുപ്പത്തില്‍ ഫോട്ടോ റീസൈസ് ചെയ്യാവുന്നതാണ്. വിന്‍ഡോസില്‍ ഇതിനു സഹായിക്കുന്ന സോഫ്റ്റ്‌വെയറാണ് Microsoft Office Picture Manager. ആദ്യമായി എല്ലാ കുട്ടികളുടേയും ഫോട്ടോകള്‍ ഒരു ഫോള്‍ഡറില്‍ സേവ് ചെയ്ത് വെക്കുക. അതിനു ശേഷം Microsoft Office Picture Manager ഓപ്പണ്‍ ചെയ്യുക. റീ സൈസ് ചെയ്യേണ്ട എല്ലാ ചിത്രങ്ങളും Microsoft Office Picture Manager വിന്‍ഡോയിലേക്ക് കോപ്പി ചെയ്തിടുക.
തുടര്‍ന്ന് എല്ലാ ചിത്രങ്ങളും ഒരുമിച്ച് സെലക്ട് ചെയ്യുക. ഇനി റീസൈസ് ബട്ടണ്‍ സെലക്ച് ചെയ്യുക. Tools മെനുവില്‍ നിന്നും Resize ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഇപ്പോള്‍ വലതു വശത്ത് റീസൈസ് ടാബ് വന്നിരിക്കുന്നത് കാണാം. ഇവിടെ Predefined Width x Height എന്ന ഓപ്ഷന്‍ കാണാം. ഇതിനു താഴെ നിന്നും Web small (448 x 336) സെലക്ട് ചെയ്യുക. OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സേവ് ചെയ്യുക. ഇപ്പോള്‍ എല്ലാ ചിത്രങ്ങളും ഒരുമിച്ച് റീ സൈസ് ആയിരിക്കുന്നതു കാണാം. ഇമേജില്‍  റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കു നോക്കിയാല്‍ ചിത്രത്തിന്റെ വലുപ്പം മനസ്സിലാക്കാം.
ഉബുണ്ടുവില്‍
റീ സൈസ് ചെയ്യേണ്ട ഫോട്ടോ റൈറ്റ് ക്ലിക്ക് ചെയ്ത് gThump Image Viewer ല്‍ ഓപ്പണ്‍ ചെയ്യുക (Right Click - Open with - gThump Image Viewer) . റൈറ്റ് ക്ലിക്ക് ല്‍ gThump Image Viewer ഇല്ലെങ്കില്‍ Right Click ചെയ്യുമ്പോള്‍ ലഭിക്കുന്ന Other Application വഴി gThump Image Viewer ല്‍ എത്തിച്ചേരാം
.

തുടര്‍ന്ന് gThump Image Viewer ന്റെ മെനു ബാറിലെ ഇമേജ് മെനുവില്‍ നിന്നും  Resize ക്ലിക്ക് ചെയ്യുക. റീ സൈസ് ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്നതു പോലെയുള്ള വിന്‍ഡോ വരും. ഇവിടെ keep aspect ratio ടിക്ക് മാര്‍ക്ക് നല്‍കിയതിനു ശേഷം Height, width എന്നിവ ആവശ്യാനുസരണം മാറ്റം വരുത്താവുന്നതാണ്.ഇവ Photo ല്‍ Apply ചെയ്യാന്‍ Scale എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ മാറ്റം വരുത്തിയ പുതിയ ഫോട്ടോ Save as കൊടുത്ത് പുതിയ File Type ലോ നിലവിലുള്ള File Type ലോ Save ചെയ്യാം.
ഫയല്‍ ടൈപ്പ് മാറ്റി jpg, jpeg തുടങ്ങിയവയിലേക്ക് മാറ്റണമെന്നുണ്ടെങ്കില്‍ Save As കൊടുക്കുമ്പോള്‍ ലഭിക്കുന്ന Image File Type എന്ന ഓപ്ഷന്‍ ആണ് ഉപയോഗിക്കേണ്ടത്.
കുട്ടികളുടെ ഫോട്ടോ എടുക്കുന്ന സമയത്ത് Portrait ഫോട്ടോകള്‍ എടുക്കാന്‍ ശ്രമിക്കുക. Land Scape ഫോട്ടോകല്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ഫോട്ടോകള്‍ വികൃതമായി കാണപ്പെടാറുണ്ട്.
എങ്കിലും പലപ്പോഴും Land Scape ല്‍ ഉള്ള ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യേണ്ടി വരാറുണ്ട്. അതേ സമയം അപ്‌ലോഡ് ബോക്സ് Portrait ഉം ആയിരിക്കും. ഇങ്ങനെ വരുമ്പോള്‍ അപ്‍ലോഡ് ചെയ്ത ഫോട്ടോകള്‍ വികൃത രൂപത്തില്‍ കാണുകയും സര്‍ട്ടിഫിക്കറ്റില്‍ അത്തരം വൈകൃതം പ്രിന്റ് ചെയ്ത് വരികയും ചെയ്യും.Land Scape ല്‍ ഉള്ള ഫോട്ടോകളെ Portrait രുപത്തിലേക്ക് മാറ്റി അപ്‌ലോഡ് ചെയ്യുകയാണ് ഇതിനൊരു പരിഹാരം. 
Land Scape ല്‍ ഉള്ള ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നതും അതേ ഫോട്ടോ തന്നെ Portrait ലേക്ക് മാറ്റി അപ്‌ലോഡ്ചെയ്യാം
gThumbp Image Viewer ​എന്ന സോഫ്റ്റ‌വെയറിലെ Crop എ​ന്ന ടൂള്‍ ഉപയോഗിച്ച്  Landscape ല്‍ ഉള്ള ചിത്രത്തെ Portrait ല്‍ മുറിച്ചെടുത്ത് അപ്‌ലോഡ് ചെയ്യാവുന്നതാണ്. ആവശ്യമായ അളവില്‍ സെലക്ട് ചെയ്ത ശേഷം Done ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും Microsoft Windows Picture Manager (ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് - Open with - Microsoft Windows Picture Manager ) എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഈ പ്രവര്‍ത്തനങ്ങളെല്ലാം  വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ.

0 comments: